1.29.2010

സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.

വനിതാ കമ്മീഷന്‍ - പുരുഷന്‍മാരെ എങ്ങനെ ഒക്കെ ഉപദ്രവിക്കാമോ അങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ ആനന്ദം കണ്ടെത്തുന്ന ഒരുപറ്റം സ്ത്രീകളുടെ കൂട്ടായ്മ എന്ന രീതിയിലാണ് സിനിമകളിലും മറ്റു ടി.വി സീരിയലുകളും ഒക്കെ ചിത്രീകരിക്കപെടുന്നത്. ഇതിന്‍റെ സത്യാവസ്ഥ എന്താണെന്നു എനിക്കറിയില്ല. ബഹു ഭൂരിപക്ഷം പേരും സ്ത്രീകളോട് മര്യാദയായി പെരുമാറുന്നവരാണ്. ചിലര്‍ക്ക് തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം, പക്ഷെ അത് എല്ലാ പുലികളും ആള്പിടിയന്‍ പുലികളാണ് എന്ന് പറയുന്നത് പോലെ ആവാം. 

പിന്നെ തങ്ങള്‍ക്കു ലഭിക്കുന്ന അവകാശങ്ങള്‍ കൊണ്ട് പുരുഷന്‍ മാരെ പീഡിപ്പിക്കുന്ന ചില സ്ത്രീകളും ഉണ്ട്. സ്ത്രീ പീഡന കേസുകളില്‍ ഉള്‍പെട്ട പല രാഷ്ട്രീയക്കാരും സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നുണ്ട്, പക്ഷെ പീഡന ആരോപനമേള്‍ക്കുന്ന ഒരു സാധാരണക്കാരന്‍ അവന്‍ നിരപരാധി ആണെങ്ങില്‍ നഷ്ടപെടുന്നത് സ്വന്തം ജീവിതം തന്നെആണ്. 

ആറു വയസായ കുരുന്നിനെ ബലാല്‍സംഗം ചെയ്തു കൊന്നവന്‍ നിരപരാധി എന്നല്ല ഞാന്‍ പറയുന്നത്. മുസ്ലിം രാജ്യങ്ങളില്‍ നിലവിലുള്ള തരം നിയമങ്ങള്‍ നമ്മുടെ നാട്ടിലും നിലവിലുണ്ടായിരുന്നെങ്കില്‍  എന്ന് ആഗ്രഹിച്ചു പോകുന്നത് അങ്ങനെ ഉള്ള വാര്‍ത്തകള്‍ വായിക്കുമ്പോഴാണ്.  ക്യാപിറ്റല്‍ പണിഷ്മെന്റ് - അഥവാ വധ ശിക്ഷയ്ക്ക് ഞാന്‍ എതിരാണെങ്കിലും ഇങ്ങനെ ഉള്ള കുറ്റങ്ങള്‍ക്ക് പ്രതികള്‍ അതില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ല. പക്ഷെ കുറ്റവാളികള്‍ രക്ഷപെടുകയും, നിരവധി നിരപരാധികള്‍ ശിക്ഷിക്കപെടുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ യഥാര്‍ത്ഥ പ്രതിക്കാണ് ശിക്ഷ നല്കപെട്ടതെന്നു നാം എങ്ങനെ ഉറപ്പാക്കും?   

എല്ലാം തുടങ്ങുന്നത് വീട്ടില്‍ നിന്നാണ്. ഇത് മനസ്സിലാക്കിയത്‌ കൊണ്ടാവാം കേരള സര്‍ക്കാര്‍ ഇങ്ങനെ ഒരു പരസ്യം പുറത്തിറക്കിയത്. 

warning

ഈ പരസ്യത്തില്‍ പറയുന്നത് പോലെ ഒരു നേരമെങ്കിലും കുടുംബത്തില്‍ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുതെന്ന് പഴമക്കാര്‍ പറയും - ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങാന്‍ സാധ്യത ഉണ്ടെന്നു അവരന്നെ മനസിലാക്കിയിട്ടുണ്ടാവം. എന്തായാലും, ഇന്നത്തെ മാറുന്ന സാമൂഹ്യ വ്യവസ്ഥിതിയില്‍ ഇതെങ്ങിലും നമുക്ക് ചെയ്യാന്‍ കഴിയട്ടെ.

സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.

No comments:

Post a Comment